Home> Kerala
Advertisement

Kerala Assembly: വന്യമൃഗ ശല്യം കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേക്കുള്ള പദ്ധതി; നടപടികൾ ആരംഭിച്ചതായി വനംമന്ത്രി എ.കെ ശശീന്ദ്രൻ

AK Saseendran: വന്യമൃഗങ്ങളുടെ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേയ്ക്കുള്ള പദ്ധതിക്ക്‌ രൂപം നൽകും. ഇതിഹായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.

Kerala Assembly: വന്യമൃഗ ശല്യം കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേക്കുള്ള പദ്ധതി; നടപടികൾ ആരംഭിച്ചതായി വനംമന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങളുടെ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേയ്ക്കുള്ള പദ്ധതിക്ക്‌ രൂപം നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതിഹായുള്ള  പ്രാരംഭ നടപടികൾ  സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.

ബഫർ സോൺ വിഷയത്തിൽ സാറ്റലൈറ്റ് സർവേ നടത്തിയതിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സാറ്റലൈറ്റ് സർവേ സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് നടത്തിയത്. ബഫർ സോൺ വിഷയം നിയമപരമായി തന്നെ നേരിടും. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കാട്ടാനയുടെ ആക്രമണം രൂക്ഷം; ഇടുക്കിയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

ഇടുക്കി: കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളിൽ വയനാട്ടിലും പാലക്കാടും ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീമിനെ അയക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ മകൾക് ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.

കാട്ടാനയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കിയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിൽ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കി കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജനവാസ മേഖലകൾക് സംരക്ഷണം ഒരുക്കി 21 കിലോമീറ്റർ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരമാനമായി. അരിക്കൊമ്പൻ, ചക്കകൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ ഒറ്റയാന്മാരാണ് തോട്ടം മേഖലയിൽ നാശം വിതക്കുന്നത്. ദൗത്യസംഘം എത്തുന്നതോടെ, ഇവയെ തുരത്താനാകുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More