കോഴിക്കോട്: സിപിഎം നശിക്കണമെന്ന് ടി. പി ചന്ദ്രശേഖരന് ആഗ്രഹിച്ചിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 'ടി. പി സിപിഎം വിരുദ്ധനായിരുന്നില്ല, പാര്‍ട്ടി നശിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അതേസമയം ഒരു ഘട്ടത്തില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു'. കോടിയേരി വ്യക്തമാക്കി.
വടകര ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കോടിയേരി ഇക്കാര്യം വെളിപ്പെടുത്തിയത്. ടിപിയുടെ വഴിയില്‍ നിന്നും ആര്‍എംപി ഏറെ വ്യതിചലിച്ചെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.