Home> Kerala
Advertisement

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തോമസ് ചാണ്ടിക്കെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തോമസ് ചാണ്ടിക്കെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

വൈകിട്ട് കലക്ടര്‍ ടി. വി അനുപമ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറും.

തോമസ് ചാണ്ടിയും കുടുംബവും മാത്തൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് നല്കാനിരിക്കെയാണ് മുഖ്യമന്ത്രി കളക്ടറെ നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ തോമസ്‌ ചാണ്ടി കൈയ്യേറി നിര്‍മ്മിച്ച ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമായാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തി. എഞ്ചിനീയറിംഗ് വിഭാഗമാണ്‌ കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയത്. 

റിസോര്‍ട്ടിന്‍റെ പെര്‍മിറ്റ്‌ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങള്‍ സ്ഥലത്ത് പ്രതിഷേധവും നടത്തുന്നുണ്ട്. തോമസ്‌ ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ മുഖ്യമന്ത്രി കര്‍ശന നടപടി എടുക്കുകയാണെങ്കില്‍ തോമസ്‌ ചാണ്ടി രാജിവെയ്ക്കേണ്ടാതായി വരും.

Read More