Home> Kerala
Advertisement

Nipah Virus: കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ളത് രണ്ട് പേർ

Nipah Virus Kannur: ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപല ലക്ഷങ്ങൾ കണ്ടെത്തിയത്.

Nipah Virus: കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ളത് രണ്ട് പേർ

ണ്ണൂർ: കണ്ണൂർ ജില്ലയിൽ നിപ ബാധയെന്ന് സംശയം. രണ്ട് പേരെ രോ​ഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇരുവരുടെയും സ്രവങ്ങൾ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയക്കും. ഇരുവരെയും ഐസൊലേറ്റ് ചെയ്ത് നിരീക്ഷിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം ഇവർ പനിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിൽ നിപല ലക്ഷങ്ങൾ കണ്ടെത്തി. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേ​ഗത്തിൽ

നിരീക്ഷണത്തിൽ കഴിയുന്ന പിതാവ് പഴക്കച്ചവടം നടത്തുന്ന ആളാണ്. ഇത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിലും ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം മലപ്പുറത്ത് പതിനാലുകാരന് നിപ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

ഇതേ തുടർന്ന് മലപ്പുറത്ത് ജാ​ഗ്രത നിർദേശം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്. ഡബിൾ ഇൻക്യുബേഷൻ പിരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നവരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. 472 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More