Home> Kerala
Advertisement

Thrissur Pooram 2024: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിത വ്ലോഗറെ അപമാനിച്ച പ്രതി പിടിയില്‍

Thrissur Pooram vlogger Insulting Case: ആലത്തൂർ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. വിദേശ വനിത ഇമെയിൽ വഴി പരാതി നൽകിയിരുന്നു.

Thrissur Pooram 2024: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിത വ്ലോഗറെ അപമാനിച്ച പ്രതി പിടിയില്‍

തൃശ്ശൂർ പൂരത്തിനടത്തിയ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് പിടിയിലായത്. ഒരാഴ്ച മുൻപ് വിദേശ വനിത ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പാലക്കാട് കുനിശ്ശേരിയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പ്രതിയെ മജിസ്‌ട്രേറ്റ്ന് മുന്നിൽ ഹാജരാക്കും. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ വ്ലോഗർ ആയ യുവതിയും ആൺ സുഹൃത്തും  ഇൻസ്റ്റാഗ്രാമിലൂടെ തങ്ങൾ നേരിട്ട്  ദുരനുഭവം പങ്കുവച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീടാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയതും.

ALSO READ: ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കഴിക്കുന്നവരാണോ നിങ്ങൾ; ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദേശങ്ങളിൽ പറയുന്നത്

ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നായിരുന്നു വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.വ്ളോഗറായ വിദേശ വനിത തൃശൂര്‍ പൂരത്തിന്‍റെ പ്രതികരണം ആളുകളില്‍ നിന്നും തേടുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

ഇന്റർവ്യൂ ചെയ്യുന്നതിനിടെ തന്നെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമായിരുന്നു വനിതയുടെ ആരോപണം. ഇതിന്റെ വീഡിയോയും വ്‌ളോഗര്‍മാര്‍ പുറത്തുവിട്ടിരുന്നു.  ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More