Home> Kerala
Advertisement

Narendra Modi: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി 17ന് ഗുരുവായൂരില്‍, അമിത് ഷായും എത്തിയേക്കും

PM Modi to attend Suresh Gopi's daughter's marriage: 17ന് രാവിലെ 8 മണിയ്ക്ക് നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും.

Narendra Modi: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി 17ന് ഗുരുവായൂരില്‍, അമിത് ഷായും എത്തിയേക്കും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേയ്ക്ക്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഈ മാസം 17നാണ് പ്രധാനമന്ത്രി എത്തുക. അടുത്തിടെ തൃശൂരില്‍ എത്തിയപ്പോഴാണ് താന്‍ വിവാഹത്തിന് എത്തുമെന്ന് സുരേഷ് ഗോപിയെയും കുടുംബത്തെയും പ്രധാനമന്ത്രി അറിയിച്ചത്. 

17ന് രാവിലെ 8 മണിയ്ക്ക് മോദി ഗുരുവായൂരില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാനായി അദ്ദേഹം 8.45ന് കല്യാണ മണ്ഡപത്തിലെത്തും. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പ്രധാനമന്ത്രി കൊച്ചിയിലേയ്ക്ക് പോകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രിയ്ക്ക് ഒപ്പം ഗുരുവായൂരില്‍ എത്തുമെന്നും സൂചനയുണ്ട്. 

ALSO READ: 'തിരുവനന്തപുരത്ത് സാധ്യത ബിജെപിയ്ക്ക് തന്നെ'; തരൂർ പ്രശംസയിൽ മലക്കം മറിഞ്ഞ് ഒ രാജഗോപാല്‍

പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി പോലീസ് കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധന ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാട്, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നിവങ്ങളിലാണ് പോലീസ് സുരക്ഷാ പരിശേധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേരള പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Read More