Home> Kerala
Advertisement

ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം: സുപ്രീം കോടതി

ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. പഞ്ചായത്തുകളിൽ മദ്യശാലാ നിരോധനത്തിന് ഇളവ് നൽകാമെന്ന വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. 

ദേശീയ സംസ്ഥാന പാതയോരത്ത് മദ്യശാലകൾക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിൽ നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയിരുന്നു. ഇതിൽ കള്ളുഷാപ്പുകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

മുനിസിപ്പാലിറ്റികൾക്കൊപ്പം പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാലകൾക്ക് നൽകിയ ഇളവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. നിലവിൽ പൂട്ടികിടക്കുന്ന 620 കള്ളുഷാപ്പുകളില്‍ ഏതൊക്കെ തുറക്കാമെന്നു സര്‍ക്കാരിന് തീരുമാനിക്കാം. നേരത്തെപുറപ്പെടുവിച്ച  ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് കോടതിയുടെ പുതിയ ഉത്തരവ്. 

സംസ്ഥാന ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ക്കു സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വന്ന ഹര്‍ജികള്‍ അംഗീകരിച്ചുക്കൊണ്ട്  മുന്‍സിപാലിറ്റികളിലെയും പഞ്ചായത്തുകളിലെയും നഗര മേഖലകളിലെയും മദ്യശാലകള്‍ തുറക്കാമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

Read More