Home> Kerala
Advertisement

കളക്ടർമാരെ ഫോൺ വിളിച്ചാൽ കിട്ടില്ല; ഏൽപ്പിക്കുന്ന ജോലികൾ ചെയ്യാത്തവരുണ്ട്-തുറന്നടിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കളക്ടർമാരെ ഫോൺ വിളിച്ചാൽ കിട്ടില്ല; ഏൽപ്പിക്കുന്ന ജോലികൾ ചെയ്യാത്തവരുണ്ട്-തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവർ രീതി മാറ്റണമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. കളക്ടർമാരെ സാധാരണഗതിയിൽ ഫോണിൽ പോലും വിളിച്ചാൽ കിട്ടാത്ത സാഹചര്യമുണ്ട്.

ഇത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തെ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജില്ലാ കളക്ടർമാർ വിവിധ കാര്യങ്ങളിൽ അനുബന്ധ തുടർ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കീഴുദ്യോഗസ്ഥരോട് പറയാൻ പറയുന്ന കാര്യങ്ങളും ചില കളക്ടർമാർ അറിയിക്കാറില്ലെന്നും പറഞ്ഞു.

ALSO READ : കാലംതെറ്റി മഴയെത്തി; തേന്‍ ഉത്പാദനം സംസ്ഥാനത്ത് വൻതോതിൽ ഇടിഞ്ഞു

കളക്ടർമാർ ഈ രീതി മാറ്റണം. ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകണം. അതിൽ യാതൊരു കാരണവശാലും വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ പാളിച്ചയുണ്ടെന്നും തിരുത്താനുള്ളത് തിരുത്തി മുന്നോട്ടു പോകണമെന്നും ചീഫ് സെക്രട്ടറിയും പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി എന്നിവ യോഗത്തിൽ പ്രധാന ചർച്ചയാകുന്നുണ്ട്. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തനരേഖകൾ, പദ്ധതികൾ എന്നിവയും രണ്ട് ദിവസം നീണ്ടു നൽകുന്ന യോഗത്തിൽ ചർച്ചയാകും. വകുപ്പുകളെ ശക്തിപ്പെടുത്തി ഏകോപനം ഉറപ്പുവരുത്തുക എന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More