Home> Kerala
Advertisement

സഞ്ചാരികൾക്ക് നേരെ തെരുവുനായ ആക്രമണം; ശാസ്താംകോട്ടയിൽ 3 പേർക്ക് പരിക്ക്

തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ സജീഷിന്റെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്.

സഞ്ചാരികൾക്ക് നേരെ തെരുവുനായ ആക്രമണം; ശാസ്താംകോട്ടയിൽ 3 പേർക്ക് പരിക്ക്

കൊല്ലം: ശാസ്താംകോട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാർ, ഭാര്യ രാഖി, മകൻ ആര്യൻ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാഖിയുടെയും ആര്യന്റെയും കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. മൂന്ന് പേരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തിരുവോണ ദിവസമാണ് സംഭവം നടന്നത്. കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയപ്പോഴാണ് പോലീസ് ഉദ്യോ​ഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. 

തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ സജീഷിന്റെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കാലിലാണ് കടിയേറ്റത്. കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിക്കുകയായിരുന്നു. നായയെ തള്ളി മാറ്റുന്നതിനിടെ സജീഷ്കുമാറിനും മുറിവേറ്റു. മൂവരും ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ദിവസവും നിരവധി പേരാണ് ശാസ്താംകോട്ട കായൽ കാണാൻ എത്തുന്നത്. ഇതിന് മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Stray dog attack: പട്ടാമ്പി വിളയൂരിൽ തെരുവ് നായയുടെ ആക്രമണം; യുവാവിന് സാരമായി പരിക്കേറ്റു

 

പാലക്കാട്: പട്ടാമ്പി വിളയൂരിൽ തെരുവ് നായയുടെ ആക്രമണം. യുവാവിന് സാരമായി പരിക്കേറ്റു. കടയിൽ പോകുകയായിരുന്ന യുവാവിന് നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വിളയൂരിലും പരിസര പ്രദേശത്തും തെരുവ് നായയുടെ ആക്രമണം വർധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം, തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെയാണ് യുവതി റോഡിലേക്ക് വീണത്.

Also Read: Stray dog attack: തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

 

തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു.  തുടർന്ന് ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.

ഇടുക്കി ഉപ്പുതറയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. ഉപ്പുതറ കണ്ണംപടി സ്വദേശികളായ അഞ്ച് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കഴിഞ്ഞ പതിമൂന്നിന് പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More