Home> Kerala
Advertisement

Stray Dog Attack: കൊല്ലത്ത് തെരുവുനായ ആക്രമണം: തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

കുളത്തുപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇത്തവണ തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു. ഇവരെ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു തെരുവുനായ ആക്രമിച്ചത്.

Stray Dog Attack: കൊല്ലത്ത് തെരുവുനായ ആക്രമണം: തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

കൊല്ലം: കുളത്തുപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം.  ഇത്തവണ തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്.  സംഭവം നടന്നത് ഇന്നലെ വൈകുന്നേരം  അഞ്ചരയോടെയായിരുന്നു.  ഇവരെ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു തെരുവുനായ ആക്രമിച്ചത്. 

Also Read: വീണ്ടും തെരുവ് നായ ആക്രമണം; കൊല്ലത്ത് ആറ് പേർക്ക് പരിക്ക്

സാരമായി പരുക്കേറ്റ രണ്ടുപേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും മറ്റ് അഞ്ച് പേരെ കുളത്തുപ്പുഴ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് കൊല്ലം മയ്യനാട് ഒന്നരവയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അർണവ് എന്ന കുട്ടിയെയാണ് കൂട്ടമായി എത്തിയ നായകള്‍ ആക്രമിച്ചത്. സാരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read: 15 ദിവസം മാത്രം.. ഈ രാശിക്കാർ പുതുവർഷത്തിൽ പൊളിക്കും! 

ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം

ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.  തിങ്കളാഴ്ച പുലർച്ചെ കാർ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടക്കമുണ്ടായത്.  സംഭവത്തിൽ മൂന്ന് പേർ മരിച്ചതിന് പുറമെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  പരിക്കേറ്റവരെ ഉടൻതന്നെ അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

Also Read: Viral Video: വരണമാല്യം അണിയിക്കുന്ന സമയത്ത് വരൻ ചെയ്തത്, നാണിച്ച് തലതാഴ്ത്തി വധു..! വീഡിയോ വൈറൽ

അപകടം നടന്നത് മഥുര-ബറേലി റോഡിൽ മുർസാനിലെ ഹത്രാസിലാണ് . ബങ്കെ ബിഹാരി ക്ഷേത്രം ദർശനം കഴിഞ്ഞ് വൃന്ദാവനിൽ നിന്ന് മടങ്ങുകയായിരുന്ന ആറു പേർ അടങ്ങുന്ന സംഘം സഞ്ചാരിച്ച ബൊലേറോ കാർ മുർസാനിൽ ട്രാക്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  അപകടത്തിൽ ഹർഷ് ചൗധരി, ദീപക്, കൃഷ്ണ എന്നിവരാണ് മരിച്ചത്.  കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടം ഉണ്ടായത്. ബൊലേറോ കാറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും. പരിക്കേറ്റവരെ അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും.  വിവരം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഹത്രാസ് ഡിഎം അർച്ചന വർമ എഎൻഐയോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More