Home> Kerala
Advertisement

Stray dog attack: ഇടുക്കിയിൽ തെരുവുനായയുടെ ആക്രമണം; വയോധിക ഉൾപ്പടെ ഏഴ് പേർക്ക് കടിയേറ്റു

രാവിലെ ഏഴ് മണിയോടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stray dog attack: ഇടുക്കിയിൽ തെരുവുനായയുടെ ആക്രമണം; വയോധിക ഉൾപ്പടെ ഏഴ് പേർക്ക് കടിയേറ്റു

ഇടുക്കി: ഇടുക്കി കുമളിയിൽ തെരുവ് നായയുടെ ആക്രമണം. തെരുവുനായയുടെ ആക്രമണത്തിൽ വയോധിക ഉൾപ്പടെ ഏഴ് പേർക്ക് കടിയേറ്റു. അസം സ്വദേശി ഫൈജുൽ ഇസ്ലാം, വലിയകണ്ടം സ്പൈസ്മോ ട്രേഡിംഗ് കമ്പനി ജീവനക്കാരനായ മൂർത്തി, തോട്ടം തൊഴിലാളിയായ പൊന്നിത്തായി, അമരാവതി സ്വദേശികളായ മോളമ്മ, രാജേന്ദ്രലാൽ ദത്ത് എന്നിവർക്കാണ് കടിയേറ്റത്.

നായയുടെ ആക്രമണത്തിൽ പൊന്നിത്തായിയുടെ കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വലിയകണ്ടം ഒന്നാംമൈൽ, രണ്ടാംമൈൽ ഭാഗങ്ങളിൽ വച്ചാണ് നാട്ടുകാർക്ക് പട്ടിയുടെ കടിയേറ്റത്. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കോട്ടയം പാമ്പാടിയിൽ കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ  സ്ഥിരീകരിച്ചിരുന്നു. ഏഴ് പേരെയാണ് നായ കടിച്ചത്. നായയെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാർ കൊന്നിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് പഞ്ചായത്ത്. കടിയേറ്റവർ എല്ലാം തന്നെ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ഒരു വീട്ടമ്മ ഉൾപ്പെടെ എഴ് പേർക്കാണ് കടിയേറ്റത്. രണ്ട് പേരെ വീട്ടിനുള്ളിൽ കയറിയാണ് കടിച്ചത്. 

ALSO READ: Stray Dogs : കോട്ടയം പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെരുവുനായ വരുന്നത് കണ്ട് വീട്ടിനുള്ളിലേക്ക് ഓടികയറിയ വീട്ടമ്മയെ വീടിനുള്ളിൽ കയറിയാണ് തെരുവ് നായ ആക്രമിച്ചത്. ഉറങ്ങികിടന്നപ്പോഴാണ് 12 വയസുകാരന്  നായയുടെ  കടിയേറ്റത്. സെപ്റ്റംബർ 17 ന്  വൈകുന്നേരത്തോടെയാണ് പാമ്പാടിയെ പരിഭ്രാന്തിയിലാക്കി തെരുവുനായ ആക്രമണം ഉണ്ടായത്. വീട്ടമ്മയെ വീട്ടിൽ കയറി നായ കടിച്ചതിന് ശേഷം ആറ് പേർക്ക് കൂടി തെരു നായയുടെ കടിയേറ്റു. ഇതിനിടെ വീട്ടിൽ ഉറങ്ങികിടന്നിരുന്ന ഒരു കുട്ടിയെയും തെരുവുനായ കടിച്ചു.

ഏഴാംമൈൽ സ്വദേശികളായ നിശാ സുനിൽ, പാറയിൽ വീട്ടിൽ ഫെബിൻ, പതിനെട്ടിൽ സുമി, കാലായിൽ രാജു എന്നിവരെ അടക്കം ഏഴ് പേരെയാണ് തെരുവ് നായ ഇന്നലെ കടിച്ചത്. ഇതിൽ നിഷയെയും, ഫെബിനെയുമാണ് വീട്ടിൽ കയറി കടിച്ചത്. കടിയേറ്റതിനെ തുടർന്ന് ഇവർ ഇന്നലെതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇവരെ കടിച്ച നായയെ പിന്നീട് കൊല്ലുകയായിരുന്നു.

പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം പുറത്തുനിന്ന് കൊണ്ടുവന്ന് റോഡുകളിൽ തള്ളുന്ന ഹോട്ടൽ മാലിന്യവും അറവുശാലകളിലെ മാലിന്യവുമാണെന്ന് നാട്ടുകാർ ആരോപിച്ചു.  ഈ പ്രദേശത്ത് നേരത്തെ ഇത്തരത്തിൽ തെരുവ് നായകളുടെ ശല്യം ഉണ്ടായിരുന്നില്ല. കുറച്ചുനാളുകളായി ശല്യക്കാരായ നായ്ക്കളെയും, നായ്ക്കുഞ്ഞുങ്ങളെയും തൊട്ടടുത്ത ശ്മശാനത്തിൽ ഉപേക്ഷിക്കുന്നത് പതിവായതിനെ തുടർന്നാണ് നായ ശല്യം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ഇതിനെതിരെ എത്രയും വേ​ഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More