Home> Kerala
Advertisement

ബ്രാൻഡഡ് സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ..!

തന്റെ 45000 രൂപയുടെ സൈക്കിൾ മോഷണം പോയ ആൾ അതേ സൈക്കിളിന്റെ ചിത്രം OLX ൽ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കാര്യത്തിന്റെ ചുരുൾ അഴിയുന്നത്.

ബ്രാൻഡഡ് സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ..!

കൊച്ചി:  വിലകൂടിയ ബ്രാൻഡഡ് സൈക്കിളുകൾ മോഷ്ടിച്ച്  OLX ലൂടെ വിൽപ്പന നടത്തിയ ബിരുദ വിദ്യാർത്ഥി ആലുവയിൽ അറസ്റ്റിൽ.  നസ്രത്ത് സ്വദേശിയായ എഡ്വിനാണ് ആലുവ പൊലീസിന്റെ പിടിയിൽ പെട്ടത്.  

Also read: Post office ന്റെ ഈ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും, അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ ലഭിക്കും..! 

തന്റെ 45000 രൂപയുടെ സൈക്കിൾ മോഷണം പോയ ആൾ അതേ സൈക്കിളിന്റെ ചിത്രം OLX ൽ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കാര്യത്തിന്റെ ചുരുൾ അഴിയുന്നത്.  പൊലീസ് എഡ്വിനെ ചോദ്യം ചെയ്തപ്പോൾ ആലുവ നഗരത്തിലെ പലയിടങ്ങളിൽ നിന്നും മൂന്ന് സൈക്കിളുകൾ മോഷ്ടിച്ചതായി പൊലീസിന് മൊഴി നൽകി.  

Also read: കോറോണയെ പിടിച്ചുകെട്ടി ധാരാവി.. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത് 2 രോഗികൾ മാത്രം..! 

മോഷ്ടിച്ച സൈക്കിളിനെ ചൂണ്ടി ഒരാളെ ഇടനിലക്കാരനാക്കി OLX ലൂടെ വിൽപ്പന നടത്തുക എന്നതായിരുന്നു എഡ്വിന്റെ ലക്ഷ്യം.  അതുകൊണ്ടുതന്നെ സൈക്കിൾ വാങ്ങാനെന്ന പേരിൽ ഇടനിലക്കാരനെ സമീപിച്ചാണ് പൊലീസ് എഡ്വിനെ പിടികൂടിയത്.  സൈക്കിളുകളിൽ ഒരെണ്ണം എഡ്വിൻ വിൽപ്പന നടത്തിയിരുന്നു.  ബാക്കിയുള്ളവ വിൽപ്പനയ്ക്കായി തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു.  കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും എഡ്വിനെ പൊലീസ് കോടതിയിൽ ഹാജരാക്കുന്നതെന്ന് ആലുവ സിഐ അറിയിച്ചു.    

Read More