Home> Kerala
Advertisement

SSLC Exam: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്നുമുതൽ

Kerala SSLC Exam 2022: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ (SSLC Exam) ഇന്ന് തുടങ്ങും. നാലു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്.

SSLC Exam: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്നുമുതൽ

തിരുവനന്തപുരം: Kerala SSLC Exam 2022: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ (SSLC Exam) ഇന്ന് തുടങ്ങും. നാലു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. 

രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും 408 പ്രൈവറ്റ്  വിദ്യാർഥികളുമാണ് ഇന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: Kerala SSLC Plus Two Exam 2022 : എസ്എസ്എൽസി പരീക്ഷകൾ ഓഫ്‌ലൈനിൽ? കേരളം സുപ്രീംകോടതിയിലേക്ക്

സംസ്ഥാനത്തിനകത്തും പുറത്തുമായി 2,961 പരീക്ഷ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്.  മലയാളം മീഡിയത്തിൽ നിന്നും 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ നിന്നും 2151 വിദ്യാർത്ഥികളും കന്നഡ മീഡിയത്തിൽ നിന്നും 1457 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. 

ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്നും 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. പരീക്ഷ ഏപ്രിൽ 29 വരെയുണ്ട്. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെയാണ് . കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷാ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. മാസ്കും സാനിട്ടെസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. 

Also Read:  ഇന്ധനവില കുതിക്കുന്നു; 10 ദിവസത്തിനിടെ ഒൻപതാം തവണയാണ് വില വർധനവ് 

ഇതിനിടയിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്നലെ മുതൽ തുടങ്ങി. 4,33,325 വിദ്യാർത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Read More