Home> Kerala
Advertisement

SSLC 2021: Covid വ്യാപനം സങ്കീര്‍ണ്ണമാവുന്നു, SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമോ?

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിശക്തമാവുമ്പോള്‍ SSLC, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്...

SSLC 2021: Covid വ്യാപനം സങ്കീര്‍ണ്ണമാവുന്നു, SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമോ?

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ്  വ്യാപനം അതിശക്തമാവുമ്പോള്‍ SSLC, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്...  

CBSC പത്താം  ക്ലാസ് പരീക്ഷ റദ്ദാക്കിയതിനാല്‍  സംസ്ഥാനത്തെ  വിദ്യാര്‍ത്ഥികളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കയിലാണ്...  എന്നാല്‍,  Covid കേസുകള്‍  ഉയരുകയാണെങ്കിലും SSLC, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയ  പ്രകാരതന്നെ തുടരുമെന്നാണ്  പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. 

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷ തുടരുക, എസ്‌എസ്‌എല്‍സിയുടെ  നാല് പരീക്ഷകള്‍ മാത്രമാണ്  ഇനി അവശേഷിക്കുന്നത്.  കൂടാതെ,  പരീക്ഷാ കേന്ദ്രങ്ങള്‍ക്കായി പ്രത്യേക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍   പൊതുവിദ്യാഭ്യാസ വകുപ്പ്  പുറത്തിറക്കിയിട്ടുണ്ട്. 

പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് അതില്‍ മുഖ്യം.  കൂടാതെ, വിദ്യാര്‍ഥികളും  അദ്ധ്യാപക   അനദ്ധ്യാപക  ജീവനക്കാരും  കഴിയുന്നതും   ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഐ ആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ ശരീരോഷ്മാവ് പരിശോധിച്ചശേഷം മാത്രമേ  വിദ്യാര്‍ഥികള്‍ക്ക്  സ്കൂള്‍ കോമ്പൗണ്ടുകളിലേക്ക് പ്രവേശശനം അനുവദിക്കൂ.  സാനിറ്റൈസര്‍ / സോപ്പ് ലഭ്യത ഉറപ്പാക്കണം.  കൂടാതെ, 
കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകമായി സ്വീകരിച്ച്‌ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Covid പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍, ശരിരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.

Also read: SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും പ്രധാനാദ്ധ്യാപകര്‍ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ ഹാള്‍ സാനിറ്റൈസ് ചെയ്യണമെന്നും  നിര്‍ദ്ദേശത്തില്‍ പറയുന്നു.

Also read: SSLC 2021 : SSLC Plus Two പരീക്ഷകളുടെ Time Table വീണ്ടും മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്, പുതിക്കിയ SSLC, Plus Two Time Table ഇങ്ങനെയാണ്

അതേസമയം  സംസ്ഥാനത്ത്  സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു.  കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, മലയാള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവ ഇന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും  മാറ്റിവച്ചതായി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Read More