Home> Kerala
Advertisement

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണംആവശ്യപ്പെട്ട് ചെന്നിത്തല

ശ്രീ​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ ത​ന്നെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​തി​നാ​ൽ സി​റ്റിം​ഗ് ജ​ഡ്ജി ത​ന്നെ കേ​സ​ന്വേ​ഷി​ക്ക​ണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണംആവശ്യപ്പെട്ട് ചെന്നിത്തല

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ മൗ​നം വെ​ടി​യ​ണ​മെ​ന്നും ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

ഭീ​ക​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന്‍റെ ഇ​ര​യാ​ണ് ശ്രീ​ജിത്ത്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ ത​ന്നെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​തി​നാ​ൽ സി​റ്റിം​ഗ് ജ​ഡ്ജി ത​ന്നെ കേ​സ​ന്വേ​ഷി​ക്ക​ണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

ഒരു സംഘം ആളുകള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ വാസുദേവന്‍ (54) ആത്മഹത്യ ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഈ കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. തുടര്‍ന്ന്  ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. എന്നാല്‍ കേസിലെ പ്രതി മറ്റൊരു ശ്രീജിത്ത് ആണെന്ന ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍ പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. 

Read More