Home> Kerala
Advertisement

മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷം; ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത്‌

പാറശാല പൊലീസിന്‍റെ കസ്റ്റഡിയിലായിരിക്കേ മരണപ്പെട്ട ശ്രീജീവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുമെന്ന് സഹോദരൻ ശ്രീജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീജിത്ത്‌.

മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷം; ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത്‌

തിരുവനന്തപുരം: പാറശാല പൊലീസിന്‍റെ കസ്റ്റഡിയിലായിരിക്കേ മരണപ്പെട്ട ശ്രീജീവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുമെന്ന് സഹോദരൻ ശ്രീജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീജിത്ത്‌.

മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീജിത്ത്‌ അറിയിച്ചു. സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകി. എന്നാൽ മുഖ്യമന്ത്രിയിൽ നിന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വ്യക്തമായ ഉറപ്പു ലഭിച്ചിട്ടില്ല. സമരത്തിന്‍റെ ആവശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സിബിഐ സംഘം വരുന്നതിനെക്കുറിച്ചുള്ള ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.

Read More