Home> Kerala
Advertisement

സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേന്ദ്രം വിശദീകരണം തേടും!

വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്പ്രിംഗ്ലര്‍  ഇടപാടില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേന്ദ്രം വിശദീകരണം തേടും!

കൊച്ചി:വിവാദമായ സ്പ്രിംഗ്ലര്‍  ഇടപാടില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വ്യക്തികളുടെ അനുവാദം ഇല്ലാതെ അവരുടെ മെഡിക്കല്‍ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാനാവില്ല,
രാജ്യത്തിനകത്ത് തന്നെയുള്ള ഒരു സെര്‍വറില്‍ ഈ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
സ്പ്രിംഗ്ലര്‍  ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയതിനോപ്പം കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണവും ഹൈക്കോടതി തേടിയിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

Also Read:സ്പ്രിംഗ്ലര്‍ ഇടപാടില്‍ വീഴ്ച്ച പറ്റിയോ? അന്വേഷിക്കാന്‍ സമിതി

ഈ മാസം 24 ന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും.അതിന് മുന്‍പായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം 
തേടുമെന്നാണ് വിവരം. ഈ ഇടപാടില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
കരാറുമായി ബന്ധപെട്ട് എന്തെങ്കിലും നിയമ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് അമേരിക്കയിലെ കോടതിയില്‍ നടത്തണമെന്ന വ്യവസ്ഥ 
എന്തുകൊണ്ട് അംഗീകരിച്ചുവെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.വിദേശ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പ് 
വരുത്തിയിട്ടുണ്ടോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.രണ്ട് ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ സൗകര്യം 
ഇല്ലെയെന്നും കോടതി ആരാഞ്ഞു.എന്തായാലും ഇനി കേന്ദ്രസര്‍ക്കാര്‍ ഈ ഇടപാട് സംബന്ധിച്ച് സംസ്ഥാനത്തോട് വിശദീകരണം ചോദിക്കുകയും 
അക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്യും.
ഇതോടെ ഈ വിവാദമായ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടുന്നതിനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്.

Read More