Home> Kerala
Advertisement

അതിഥി തൊഴിലാളികളുടെ മടക്കം, നിര്‍ദ്ദേശങ്ങളുമായി DGP

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ lock down ല്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കുടുങ്ങിയത്.

അതിഥി തൊഴിലാളികളുടെ മടക്കം, നിര്‍ദ്ദേശങ്ങളുമായി DGP

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത്  നടപ്പാക്കിയ lock down ല്‍ ആയിരക്കണക്കിന്  അതിഥി തൊഴിലാളികളാണ്  കുടുങ്ങിയത്.  

എന്നാല്‍,  അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക്  സ്വന്തം നാടുകളിലേയ്ക്ക് മടക്കയാത്ര അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ച സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ...  

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘര്‍ഷങ്ങളും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ്  DGP ജില്ലാ പോലീസ് മേധാവിമാര്‍ക്ക്  നല്‍കിയിരിക്കുന്ന  നിര്‍ദ്ദേശം.

മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അതിനായി ഏതാനും ദിവസം കാത്തിരിക്കണമെന്നും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സേവനവും തേടും. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ ഇടയുള്ള ക്രമസമാധാനപ്രശ്നങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പുതിയ കോവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും അദ്ദേഹം  നിര്‍ദേശം നല്‍കി.  കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത  കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു പ്രവേശനകവാടം ഒഴിച്ച്‌ ബാക്കി എല്ലാ വഴികളും അടയ്ക്കും. വളരെ അത്യാവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ അനുവദിക്കൂ. അത്യാവശ്യമുള്ള സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കും. ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

 

Read More