Home> Kerala
Advertisement

വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുന്നു: ശശി തരൂര്‍

വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ശശി തരൂര്‍.

വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുന്നു: ശശി തരൂര്‍

ന്യൂഡല്‍ഹി: വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ശശി തരൂര്‍.

ശബരിമലയെ കലാപഭൂമിയാക്കാനാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും തരൂര്‍ ട്വീറ്ററില്‍ കുറിച്ചു.

അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കെതിരെ നടന്ന മുളക് സ്‌പ്രേ പ്രയോഗത്തെ അദ്ദേഹം അപലപിച്ചു. അവര്‍ക്ക് നേരെ നടന്ന ആക്രമണം ക്രിമിനല്‍ കുറ്റമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ബിന്ദു അമ്മിണിയ്ക്ക്നേരെ ഇന്ന് രാവിലെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടി സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തന്നെ ആക്രമിച്ച ആളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും വാക്കേറ്റ൦ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌.

പിന്നീട് ആക്രമിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബിന്ദുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ശബരിമല ദര്‍ശനത്തിനായി എത്തിയ "ഒരു സ്ത്രീയായ" ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. ഇത്തരം ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ആവശ്യപ്പെട്ടു.

Read More