Home> Kerala
Advertisement

ഉമ്മൻ ചാണ്ടിക്ക് ആശ്വാസം; സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി

സോളാര്‍ കേസ് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. 1.61 കോടി രൂപ പിഴ നൽകണമെന്ന വിധി ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി റദ്ദാക്കി. ജൂലൈയില്‍ കേസില്‍ വീണ്ടും വാദം തുടങ്ങും. തന്‍റെ ഭാഗം കേള്‍ക്കാതെ വിധി പറഞ്ഞെന്നായിരുന്നു ഹര്‍ജി. 1.70 കോടി രൂപ ഉമ്മന്‍ ചാണ്ടി ഉള്‍പെടെയുള്ളവര്‍ നല്‍കണമെന്നായിരുന്നു വിധി.

ഉമ്മൻ ചാണ്ടിക്ക് ആശ്വാസം; സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി

ബംഗളൂരു: സോളാര്‍ കേസ് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. 1.61 കോടി രൂപ പിഴ നൽകണമെന്ന വിധി ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി റദ്ദാക്കി. ജൂലൈയില്‍ കേസില്‍ വീണ്ടും വാദം തുടങ്ങും. തന്‍റെ ഭാഗം കേള്‍ക്കാതെ വിധി പറഞ്ഞെന്നായിരുന്നു ഹര്‍ജി. 1.70 കോടി രൂപ ഉമ്മന്‍ ചാണ്ടി ഉള്‍പെടെയുള്ളവര്‍ നല്‍കണമെന്നായിരുന്നു വിധി. 

പ്ലാന്റ് സ്ഥാപിക്കാതെ കബളിപ്പിച്ചെന്ന പരാതി നല്‍കിയത് വ്യവസായി തോമസ് കുരുവിളയാണ്. തന്‍റെ കയ്യില്‍ നിന്ന് 1.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടിയാണ് കുരുവിള കേസ് നല്‍കിയിരുന്നത്. ഈ കേസില്‍ കുരുവിളയ്ക്ക് 1.61 കോടി നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു 2016 ഒക്ടോബര്‍ 24ന് ബെംഗളൂരു അഡീഷണല്‍ സിറ്റി സെഷന്‍സ് കോടതി ഉത്തരവിട്ടത്.

Read More