Home> Kerala
Advertisement

സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് സുധീരന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് സുധീരന്‍

തിരുവനന്തപുരം:  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ച കമ്മീഷന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും മറ്റ് അംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്, ഇത് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പറയാതെ പിന്‍വാങ്ങിയ അദ്ദേഹം കേസ് ശരിയായ രീതിയില്‍ പഠിച്ച ശേഷം പ്രതികരിക്കുമെന്ന് പറയുകയുണ്ടായി.

സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. സരിതയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ടെന്നും യുഡിഎഫ് അംഗങ്ങള്‍ അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

 

Read More