Home> Kerala
Advertisement

Sabarimala Pilgrimage: സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റു; കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം

സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറ് വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്. കൂടുതൽ പാമ്പ് പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജനയ്ക്കാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച് പുലർച്ചെ നാലിന് പാമ്പുകടിയേറ്റത്.

Sabarimala Pilgrimage: സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റു; കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം

പത്തനംതിട്ട: സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറ് വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്. കൂടുതൽ പാമ്പ് പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജനയ്ക്കാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച് പുലർച്ചെ നാലിന് പാമ്പുകടിയേറ്റത്.

കുട്ടിയെ ഉടനെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇൻജക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അണലിയാണ് കടിച്ചതെന്നാണ് നിഗമനം. കാനന പാതയിലും സ്വാമി അയ്യപ്പൻ റോഡിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രണ്ട് പാമ്പ് പിടുത്തക്കാർ വനം വകുപ്പിന്റേതായി സേവനം നടത്തുന്നുണ്ട്.

ALSO READ: കാട്ടാന ഭീതി ഒഴിയാതെ ദേവികുളം; അന്യസംസ്ഥാന തൊഴിലാളികളുടെ വീട് കാട്ടാനകൂട്ടം തകർത്തു

ഇപ്പോൾ നടന്ന അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ട് പേരെ കൂടി നിയോ​ഗിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഫോറെസ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. മഴയും കാലാവസ്ഥ വ്യതിയാനവും മനസിലാക്കി അയ്യപ്പന്മാർ കൂടുതകൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് നിർദേശിച്ചു.

അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. അയ്യപ്പ ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ സുരക്ഷയ്ക്കായി അഗ്നിരക്ഷാ സേനയും സിവിൽ ഡിഫെൻസ് വോളന്റീയർമാരും വിപുലമായ സംവിധാനങ്ങൾ ഒരുക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More