Home> Kerala
Advertisement

Sidheeq Kappan : "രണ്ടര വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം വൈകി കിട്ടിയ നീതി"; സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്

Siddique Kappan Bail : 45,000 രൂപ കൈവശം വെക്കുന്നതും അത് ബാങ്ക് മുഖേന ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമൊക്കെ വലിയ കുറ്റമായി കണ്ട പൊലീസ് ഭീകരതയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.

Sidheeq Kappan :

രണ്ടര വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം വൈകിക്കിട്ടിയ നീതിയാണ് സിദ്ധീഖ് കാപ്പന്റെ ജാമ്യമെന്ന് ഭാര്യ റൈഹാനത്ത്. യുപിയിലും ഡല്‍ഹിയിലുമായി കോടതികളില്‍ നിന്നു കോടതികളിലേക്ക് കടലാസ് കെട്ടുകളുമായി നീങ്ങിയത് വെറുതെയായില്ലെന്ന് റൈഹാനത്ത് പറഞ്ഞു. 45,000 രൂപ കൈവശം വെക്കുന്നതും അത് ബാങ്ക് മുഖേന ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമൊക്കെ വലിയ കുറ്റമായി കണ്ട പൊലീസ് ഭീകരതയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.

 കീഴ് കോടതിയില്‍ നിന്നു തന്നെ ജാമ്യം കിട്ടേണ്ടിയിരുന്ന കേസ് ഹൈകോടതിയിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയായിരുന്നില്ലെന്നും  റൈഹാനത്ത് സൂചിപ്പിച്ചു. തനിക്കും പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കും ജീവിതത്തില്‍ നിന്നു നഷ്ടമായ രണ്ടര വര്‍ഷത്തിനും തങ്ങളനുഭവിച്ച തീരാവേദനകള്‍ക്കും ആര് മറുപടി പറയുമെന്നും റൈഹാനത്ത് ചോദിച്ചു. യുഎപിഎ കേസുകളില്‍ നിന്നും ഇഡി ചുമത്തിയ കേസുകളില്‍ നിന്നും ജാമ്യം ലഭിച്ചെങ്കിലും കാപ്പന് കോടതി നടപടികള്‍ തീര്‍ത്ത് എന്ന് നാടണയാന്‍ കഴിയുമെന്ന ആശങ്കയിലാണ് റൈഹാനത്തും കുടുംബവും ഇപ്പോൾ.

ALSO READ: Sidheeq Kappan : സിദ്ധിഖ് കാപ്പന് ജാമ്യം; ജാമ്യം ലഭിച്ചത് ഇ.ഡി കേസിൽ, ഉടൻ ജയിൽ മോചിതനാകും

അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ  കാപ്പന്  ജാമ്യം അനുവദിച്ചത്. എൻഐഎ കേസിൽ കാപ്പന് നേരത്തെ ജാമ്യം കിട്ടിയിരുന്നു. ഇതോടെ കാപ്പന് ജയിൽ മോചനം സാധ്യമാകും. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ വിചാരണകോടതി നേരത്തെ കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ജാമ്യം ലഭിക്കുന്നതിന് വഴിയൊരുങ്ങുകയായിരുന്നു.

 ഹാത്രാസിൽ പെൺകുട്ടി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കേസിൽ റിപ്പോർട്ടിംഗിനായി പോയ സിദ്ദിഖ് കാപ്പന് നേരെ കേന്ദ്രം യുഎപിഎ ചുമത്തി കേസെടുക്കുകയും തുടർന്ന് ജയിലിൽ അടയ്ക്കുകയായിരുന്നു. ഇതിന് പുറമെ സിദ്ദിഖ് കാപ്പന്റെ പക്കൽ നിന്ന് 45,000 രൂപ കണ്ടെടുക്കുകയും ഉറവിടം വ്യക്തമാകാത്തതിനാൽ അനധികൃതമായി പണം കൈവശം വച്ചതിന് എഫ് ഐ ആറിട്ട് കേസെടുക്കുകയായിരുന്നു.

നേരത്തെ യു.പി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം കിട്ടാത്തതിനെ തുടർന്ന് ജയിൽ മോചനം സാധ്യമായിരുന്നില്ല. ഈ കേസിൽ കൂടി ജാമ്യം കിട്ടിയ സാഹചര്യത്തിൽ വേഗത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി കാപ്പനെ ജയിൽമോചിതനാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും അഭിഭാഷകരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More