Home> Kerala
Advertisement

"പൊന്നരിവാളും ബലികുടീരങ്ങളും പാടി മീറ്റിംഗിന് ആളെ കൂട്ടിയ തിലകനോട് ഇതല്ല പാർട്ടിയും സർക്കാരും ചെയ്യേണ്ടത്"

പാൻ ഇന്ത്യൻ സിനിമകൾ വന്നതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ കാലം തെളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് ശബ്ദം കൊടുക്കുന്നവരെ ആരും അറിഞ്ഞിരുന്നില്ല. നായകന്മാർക്ക് സുന്ദരമായ ശബ്ദം കൊടുക്കുന്നത് മറ്റൊരാൾ ആണെന്ന് പുറത്തറിഞ്ഞാൽ അത് തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അവർ കരുതിയിരുന്ന കാലം ഉണ്ടായിരുന്നു. അവർ ഡബ്ബിംഗ് കലാകാരന്മാരെ പറ്റി പുറത്തു പറയില്ലായിരുന്നു.

മലയാളത്തിലെ ഏറ്റവും സുന്ദരമായ ശബ്ദങ്ങളിലൊന്നാണ് ഷോബി തിലകന്‍റേത്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം നേടിയ പ്രതിഭ. കുട്ടിക്കാലത്ത് സ്വന്തം ശബ്ദം റെക്കോഡ് ചെയ്തു കേൾക്കാൻ അഗ്രഹിച്ചപ്പോഴുണ്ടായ ദുരനുഭവം വിവരിക്കുകയാണ് മലയാളത്തിലെ ഏറ്റവും വിലപിടിച്ച ശബ്ദകലാകാരൻ.

" ഗൾഫുകാർ പണ്ടു ടേപ്പ് റെക്കോർഡറുമായി നാട്ടിലെത്തുന്ന കാലത്താണ്... വീടിനടുത്ത്  ഒരാൾ ഇരുവശത്തും സ്പീക്കറൊക്കെ പിടിപ്പിച്ച ഒരു ടേപ്പ് റെക്കോർഡർ കൊണ്ടുവന്നു. അന്ന് ക്ലാസിലെ പാട്ടുകാരനായിരുന്നു ഞാൻ. വീടിനടുത്തുളള ബാബു തിയേറ്ററിൽ നിന്ന് കേട്ടു പഠിച്ച ഹൃദയം ദേവാലയം എന്ന പാട്ടാണ് എപ്പോഴും പാടിനടന്നത്. നാട്ടിൽ ടേപ്പ് റെക്കോർഡർ എത്തിയതോടെ എനിക്ക് മോഹമായി. പാടി റെക്കോഡ് ചെയ്ത് കേൾക്കണം. മോഹം അറിയിച്ച് ഗൾഫുകാരനെ സമീപിച്ചെങ്കിലും അയാൾ ആട്ടിയോടിക്കുകയാണുണ്ടായത്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു"- ഷോബി തിലകൻ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Read Also: പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിച്ചു

പാൻ ഇന്ത്യൻ സിനിമകൾ വന്നതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ കാലം തെളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് ശബ്ദം കൊടുക്കുന്നവരെ ആരും അറിഞ്ഞിരുന്നില്ല. നായകന്മാർക്ക് സുന്ദരമായ ശബ്ദം കൊടുക്കുന്നത് മറ്റൊരാൾ ആണെന്ന് പുറത്തറിഞ്ഞാൽ അത് തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അവർ കരുതിയിരുന്ന കാലം ഉണ്ടായിരുന്നു. അവർ ഡബ്ബിംഗ് കലാകാരന്മാരെ പറ്റി പുറത്തു പറയില്ലായിരുന്നു. ദൃശ്യമാധ്യമങ്ങളുടെ വരവോടെയാണ് ഡബ്ബിംഗ് എന്നൊരു മേഖലയ്ക്ക് പ്രാധാന്യം ഉണ്ടായത്.   

പുരാണ പരമ്പരകളുടെ അരോചകമായ മൊഴിമാറ്റങ്ങളുടെ കാലം കഴിഞ്ഞു. 
രണ്ട് എപ്പിസോഡും പതിമൂന്ന് എപ്പിസോഡും നുറു കണക്കിന് എപ്പിസോഡുകളുളള സീരിയലുകളുടെ കാലം കഴിഞ്ഞാണ് പാൻ ഇന്ത്യൻ സിനിമകൾ വരുന്നത്. ഒടിടിയുടെ വരവോടെ എല്ലാ ഭാഷയിലും ഡബ്ബിംഗിന് പ്രൊഫഷണലിസം ഉണ്ടായി. ഇത് ഡബ്ബിംഗ് കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു. ഒപ്പം ലോകോത്തര താരങ്ങൾക്ക് ശബ്ദം നൽകാനുളള അവസരവും- ഷോബി ചൂണ്ടിക്കാട്ടുന്നു.

തിലകനോട് ഈ അവഗണന പാടില്ല. ഇതല്ല അദ്ദേഹം അർഹിക്കുന്നത് 

അനശ്വര നടൻ തിലകനെ അവഗണിക്കുന്ന ഇടതു സർക്കാർ അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായിരുന്നു എന്നത് മറക്കരുതെന്ന് നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും തിലകൻ്റെ മകനുമായ ഷോബി തിലകൻ. തിലകൻ സ്മാരകം നിർമ്മിക്കുന്നതിൽ സർക്കാർ പുലർത്തുന്ന അലംഭാവം ചൂണ്ടിക്കാട്ടുകയായിരുന്നു ഷോബി തിലകൻ. നാടക പ്രവർത്തകരുടെ സംഘടന തിലകന് സ്മാരകമുണ്ടാക്കുന്നു. അത് നല്ലകാര്യം. അതു നടന്നോട്ടെ. പക്ഷേ സർക്കാർ തിലകന് അർഹമായ അംഗീകാരം നൽകുന്നതു കാണാനാണ് താൻ കാത്തിരിക്കുന്നതെന്നും ഷോബി തിലകൻ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

"അച്ഛൻ കെപിഎസി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വേണ്ടി വിയർപ്പൊഴുക്കിയ ആളാണ്. പൊന്നരിവാളമ്പിളിയും ബലികൂടീരങ്ങളും പാടി പാർട്ടി മീറ്റിംഗിന് ആളെക്കൂട്ടിയ മുണ്ടക്കയം തിലകനാണ് ഇന്നത്തെ അനശ്വരനായ പദ്മശ്രീ തിലകൻ"- ഷോബി തിലകൻ പറഞ്ഞു.   

Read Also: Vazhakk Trailer: ഉദ്വേ​ഗം നിറച്ച് ടൊവീനോയുടെ 'വഴക്ക്' ട്രെയിലർ; പ്രതീക്ഷകൾ വാനോളമെന്ന് പ്രേക്ഷകർ

ഔദ്യോഗികമായി തിലകനു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. വെളളായണിയിലെ കിരീടം പാലം തിലകൻ സ്മാരകമായി അവിടത്തെ പൗരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രദേശം ഉൾപ്പെടുന്ന കല്ലിയൂർ പഞ്ചായത്തിനെ നടൻ സുരേഷ് ഗോപി എം പി ആയിരിക്കെ ദത്തെടുത്തതുകൊണ്ട് മാത്രമാണ്. തിലകനുമായി സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത് അത്രമേൽ ആഴത്തിലുളള ബന്ധമായിരുന്നു. സർക്കാർ അറിഞ്ഞു ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് തനിക്കറിയില്ലെന്നും ഷോബി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More