Home> Kerala
Advertisement

ലൈംഗീക അതിക്രമം; സഭ വിട്ടത് നൂറിലധികം കന്യാസ്ത്രീകള്‍!

ലൈ൦ഗീക അതിക്രമണങ്ങളില്‍ മനസ് മടുത്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറിലധികം കന്യാസ്ത്രീകളെന്ന് പഠനം. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ്‌ എക്സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷനാണ് പഠനം നടത്തിയത്.

ലൈംഗീക അതിക്രമം; സഭ വിട്ടത് നൂറിലധികം കന്യാസ്ത്രീകള്‍!

കൊച്ചി: ലൈ൦ഗീക അതിക്രമണങ്ങളില്‍ മനസ് മടുത്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറിലധികം കന്യാസ്ത്രീകളെന്ന് പഠനം. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ്‌ എക്സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷനാണ് പഠനം നടത്തിയത്. 

കന്യാസ്ത്രീകളെ കൂടാതെ ധാരാളം വൈദീകരും സഭ വിട്ടു. ലൈംഗീക അതിക്രമത്തെ തുടര്‍ന്ന്‍ നൂറിലധികം വൈദീകര്‍ സഭ വിട്ടതായാണ് കണക്ക്. 

ഇവരില്‍ പലരും സ്വര്‍ഗ്ഗ രതിയുള്‍പ്പടെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ്. സഭ വിടുന്നവരില്‍ ഭൂരിഭാഗവും മാനസിക പീഡനം ഭയന്ന് വിദേശത്തേക്ക് പോകുകയാണ് ചെയ്യുന്നത്. 

കൂടാതെ, കഴിഞ്ഞ കാലയളവില്‍ സഭയില്‍ ചില ദുരൂഹ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. 

വൈദികര്‍ നാലുവട്ടം ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ച്  സന്യാസ സഭയില്‍നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

ഇതിന് പിന്നാലെയാണ് അസോസിയേഷന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സഭ വിട്ടിറങ്ങുന്നവര്‍ക്ക് സഹായ ഹസ്തമേകുകയെന്ന ലക്ഷ്യത്തോടെ രൂപികരിച്ച അസോസിയേഷനാണ് കാത്തലിക് പ്രീസ്റ്റ് ആന്‍ഡ്‌ എക്സ് പ്രീസ്റ്റ് നണ്‍സ്.

'കര്‍ത്താവിന്‍റെ നാമത്തില്‍' എന്ന തന്‍റെ ആത്മകഥയിലാണ് ലൂസി കളപ്പുര വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 

സന്യാസ ജീവിതം ആരംഭിച്ച ശേഷം നാലു തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ലൂസി കളപ്പുര തന്‍റെ ആത്മകഥയില്‍ പറയുന്നത്. 

മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തിയാണ് വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്നും ആത്മകഥയില്‍ പറയുന്നു.

മഠത്തില്‍ കഴിയുന്ന ഒരു സന്യാസിനി പ്രസവിച്ചിട്ടുണ്ടെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും കഥയില്‍ കുറ്റപ്പെടുത്തുന്നു. 

പീഡനക്കേസില്‍ പ്രതിയായ ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും ആത്മകഥയില്‍ പറയുന്നു. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന് കഴിയാറില്ല. 

ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. 

മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. 

താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണം.

മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടത്. വൈദിക മുറികള്‍ മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭ ഉള്‍ക്കൊള്ളണമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. 

സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര  നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. 

വിവാഹം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടതെന്നും ലൂസി തുറന്നെഴുതി.

Read More