Home> Kerala
Advertisement

അ​ഴി​മ​തി​ക്കെ​തി​രാ​യ ശ​ബ്ദം നി​ല​ച്ചി​ട്ടി​ല്ല, നീ​തി​ന്യാ​യ വ്യ​വ​സ്ഥ സു​ദൃ​ഢം: ജേ​ക്ക​ബ് തോ​മ​സ്

സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ കോടതിയുടെ വിധി സ്വാഗതം ചെയ്ത് മുന്‍ ഡിജിപി ജേ​ക്ക​ബ് തോ​മ​സ്.

അ​ഴി​മ​തി​ക്കെ​തി​രാ​യ ശ​ബ്ദം നി​ല​ച്ചി​ട്ടി​ല്ല, നീ​തി​ന്യാ​യ വ്യ​വ​സ്ഥ സു​ദൃ​ഢം: ജേ​ക്ക​ബ് തോ​മ​സ്

തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ കോടതിയുടെ വിധി സ്വാഗതം ചെയ്ത് മുന്‍ ഡിജിപി ജേ​ക്ക​ബ് തോ​മ​സ്.

അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അ​ഴി​മ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ല്‍ എ​ല്ലാ​വ​രും ശ​ബ്ദ​മു​യ​ര്‍​ത്ത​ണം. എ​ന്നാ​ല്‍ മാ​ത്ര​മേ ഇ​വി​ടെ അ​ഴി​മ​തി അ​വ​സാ​നി​ക്കു​ക​യു​ള്ളു​, അ​ഴി​മ​തി​ക്കെ​തി​രെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗം അ​ഴി​മ​തി ആ​ദ്യം ജ​ന​ങ്ങ​ളോ​ടു പ​റ​യു​ക എ​ന്ന​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സു​പ്രീം​കോ​ട​തി​യി​ലെ നാ​ലു ജ​ഡ്ജി​മാ​ര്‍ കോ​ട​തി നി​ര്‍​ത്തി​വ​ച്ച്‌ ജ​ന​ങ്ങ​ളോ​ടു കാ​ര്യം പ​റ​ഞ്ഞ​ത്, ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. 

ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​രാ​തി​യി​ല്‍ സെ​ന്‍​ട്ര​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മു​തി​ര്‍​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ളി​വി​ല്ലാ​തെ ദീ​ര്‍​ഘ​കാ​ലം സ​സ്പെ​ന്‍​ഷ​നി​ല്‍ നി​ര്‍​ത്തു​ന്ന​തു ശ​രി​യ​ല്ല. പോ​ലീ​സി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ റാ​ങ്കി​ന​നു​സ​രി​ച്ചു​ള്ള പ​ദ​വി ഒ​ഴി​വി​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ​മാ​യ മ​റ്റേ​തെ​ങ്കി​ലും പ​ദ​വി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

അതേസമയം, താങ്കള്‍ റെയ്ഡ് ചെയ്ത് കേസെടുത്ത ആളാണ് ചീഫ് സെക്രട്ടറി. താങ്കള്‍ കേസെടുത്ത നിരവധി പേര്‍ ഉദ്യോഗസ്ഥ തലത്തിലുണ്ട്. ഈയൊരു വിധി അംഗീകരിച്ച് താങ്കള്‍ക്ക് സര്‍ക്കാര്‍ പുതിയ പദവി തരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ” കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയില്‍ ശക്തനായ ഒരു ഭരണകര്‍ത്താവുണ്ട്. അപ്പോള്‍ തീരുമാനമുണ്ടാകും. ”- എന്നായിരുന്നു ജേക്കബ്ബ് തോമസിന്‍റെ മറുപടി.

ഒ​ന്ന​ര വ​ര്‍​ഷ​മാ​യി സ​സ്പെ​ന്‍​ഷ​നി​ല്‍ നി​ല്‍​ക്കു​ന്ന ജേ​ക്ക​ബ് തോ​മ​സി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​നു വ​ന്‍ തി​രി​ച്ച​ടി​യാ​ണ്. 2017 ഡി​സം​ബ​ര്‍ മു​ത​ല്‍ ജേ​ക്ക​ബ് തോ​മ​സ് സ​സ്പെ​ന്‍​ഷ​നി​ലാ​ണ്. 

ഓ​ഖി ദു​ര​ന്ത ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച​തി​നാ​യി​രു​ന്നു ആ​ദ്യ സ​സ്പെ​ന്‍​ഷ​ന്‍. തു​ട​ര്‍​ന്നു വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ​ല​പ്പോ​ഴാ​യി സ​സ്പെ​ന്‍​ഷ​ന്‍ നീ​ട്ടി. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ ആത്മകഥ എ​ഴു​തി​യ കാ​ര​ണ​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

1985 ബാ​ച്ച്‌ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജേ​ക്ക​ബ് തോ​മ​സ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മു​തി​ര്‍​ന്ന ഡി​ജി​പി​യാ​ണ്. തു​റ​മു​ഖ വ​കു​പ്പു ഡ​യ​റ​ക്ട​റാ​യി​രി​ക്കേ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി​യ​തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ് നേ​താ​ക്ക​ളു​മാ​യി ജേ​ക്ക​ബ് തോ​മ​സ് ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത്. 

 

Read More