Home> Kerala
Advertisement

നടിയെ ഉപദ്രവിച്ച കേസിൽ ദിലീപിനുവേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷൻ; ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാദ്ധ്യത

യുവ നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനായി മുതിർന്ന അഭിഭാഷൻ ബി. രാമൻപിള്ള ഹൈക്കോടതിയിൽ ഹാജരാകും. അഡ്വ. രാംകുമാർ ആയിരുന്നു ദിലീപിനുവേണ്ടി നേരത്തെ കോടതിയിൽ ഹാജരായിരുന്നത്. ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ ഉടന്‍തന്നെ സമീപിക്കുമെന്നാണ് കരുതുന്നത്.

നടിയെ ഉപദ്രവിച്ച കേസിൽ ദിലീപിനുവേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷൻ; ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാദ്ധ്യത

കൊച്ചി: യുവ നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനായി മുതിർന്ന അഭിഭാഷൻ ബി. രാമൻപിള്ള ഹൈക്കോടതിയിൽ ഹാജരാകും. അഡ്വ. രാംകുമാർ ആയിരുന്നു ദിലീപിനുവേണ്ടി നേരത്തെ കോടതിയിൽ ഹാജരായിരുന്നത്. ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ ഉടന്‍തന്നെ സമീപിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ ദിലീപിനെതിരെയുള്ള പ്രധാന തെളിവുകള്‍ക്കുള്ള പ്രസക്തി നഷ്ടപെട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നത്. 
കേസിലെ ഏറ്റവും പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്താത്തതും ദിലീപിന്‍റെ കൂട്ടാളിയായ സുനിൽരാജ് എന്ന അപ്പുണ്ണി ഒളിവിലായതും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്‍റെ ആദ്യ ജാമ്യാപേക്ഷയെ അന്ന് പ്രോസിക്യൂഷൻ എതിർത്തത്.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി പൾസർ സുനി ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകിയിരുന്നു. തുടര്‍ന്ന് അപ്പുണ്ണിയും പൊലീസിന് മൊഴിനൽകാനെത്തി. ഇതോടെ ദിലീപിന്‍റെ ജാമ്യഹർജിയെ എതിർക്കാൻ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങൾ നിർണായകമാവും.

അതേസമയം ഗൂഡാലോചനയുടെ അന്വേഷണം അവസാനഘട്ടത്തിലെത്തിയ ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസ് എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും കരുതുന്നു. ദിലീപിന്‍റെ ഭാര്യ കാവ്യാമാധവന്‍, നാദിര്‍ഷ, മാനേജര്‍ അപ്പുണ്ണി എന്നിവരും പ്രതികളാകും. തട്ടിക്കൊണ്ട് പോകലിന് ആസൂത്രണം ചെയ്തത് നടന്‍ സിദ്ധിഖ് ആണെന്ന് പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ കേസുമായി ബന്ധിപ്പിക്കാന്‍ പോലീസിന് തെളിവുകള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്.

Read More