Home> Kerala
Advertisement

Vande Bharath: ഒടുവിൽ ആവശ്യം അം​ഗീകരിച്ചു; രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്

Vande Bharath Tirur stop: രണ്ടാം വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായിരുന്നു.

Vande Bharath: ഒടുവിൽ ആവശ്യം അം​ഗീകരിച്ചു; രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്

മലപ്പുറം: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഇക്കാര്യം അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ്  മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് മറ്റു സ്റ്റോപ്പുകൾ. രാവിലെ ഏഴിന് കാസർ​ഗോഡ് നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:55 ന് കാസർ​ഗോഡ് എത്തും. തിങ്കളാഴ്ച കാസർഗോഡേയ്ക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകില്ല. 

ALSO READ: നിപയിൽ ആശ്വാസം: ഇന്ന് പുതിയ കേസുകളില്ലെന്ന് ആരോ​ഗ്യമന്ത്രി

രണ്ടാം വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂർത്തിയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഏഴര മണിക്കൂര്‍ കൊണ്ട് കാസര്‍​ഗോഡ് എത്തി. ഇന്നലെ വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേ ഭാരത് രാത്രി 11.35 ന് കാസര്‍​ഗോഡ് എത്തി. വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയക്രമം ഇങ്ങനെ - 

4.53/4.55 - കൊല്ലം
5.55/5.57 - ആലപ്പുഴ
6.35/6.38 - എറണാകുളം ജംഗ്ഷന്‍
7.40/7.42 - തൃശൂര്‍
8.15/8.20 - ഷൊര്‍ണൂര്‍ ജംഗ്ഷന്‍
8.52/8.54 - തിരൂര്‍
9.23/9.25 - കോഴിക്കോട്
10.24/10.26 - കണ്ണൂര്‍
11.58 - കാസര്‍ഗോഡ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More