Home> Kerala
Advertisement

വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവം: ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും വീഴ്ചയെന്ന് റിപ്പോർട്ട്‌

വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷാ ഗ്ലാസ്‌ ഷീൽഡ് നഷ്ടമായതായി പരിശോധനയിൽ കണ്ടെത്തി.

വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവം: ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും വീഴ്ചയെന്ന് റിപ്പോർട്ട്‌

സ്കൂൾ ബസിന്റെ എമർജൻസി വാതിലിലൂടെ വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനും ഡ്രൈവർക്കും വീഴ്ച പറ്റിയതായി മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.  ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷാ ഗ്ലാസ്‌ ഷീൽഡ് നഷ്ടമായതായി പരിശോധനയിൽ കണ്ടെത്തി. 

സ്കൂളിന്റെ കീഴിലുള്ള ആറു ബസുകളിലും സമാന തകരാർ കണ്ടെത്തി. ഈ വാഹനങ്ങളുടെ സുരക്ഷാ ഗ്ലാസ്‌ ഷീൽഡ് ഘടിപ്പിച്ച ശേഷം മാത്രമേ  സർവീസ് നടത്താൻ അനുമതി നൽകൂ.  അപകടമുണ്ടായ വാഹനം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹന പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട്‌ പോലീസ് തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. 

ALSO READ: ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സി. ബി. എസ്. ഇ സ്കൂൾ ആയതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. സ്കൂൾ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബസിൽ അനുവദനീയമായതിൽ അധികം വിദ്യാർത്ഥികളെ കയറ്റിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More