Home> Kerala
Advertisement

മലയാറ്റൂർ പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം സ്കൂൾ വിദ്യാർഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

School Students Drowning in Kerala : പുഴിയിൽ കുളിക്കാൻ പോയ അഞ്ച് പേരിൽ മൂന്ന് പേർ ഒഴിക്കിൽ പെടുകയായിരുന്നു

മലയാറ്റൂർ പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം സ്കൂൾ വിദ്യാർഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിലെ പെരിയാറിലെ പാറക്കടവിൽ സ്കൂൾ വിദ്യാർഥിയെ കാണാതായി പുഴയിൽ തിരച്ചിൽ നടത്തുന്നു. അഞ്ച് വിദ്യാർഥികളാണ് കുളിക്കാൻ വന്നത്. ഇവരിൽ മൂന്ന് പേരെയാണ് പുഴയിൽ അകപ്പെട്ടത്. രണ്ടു പേരെ മിൻപിടുത്തകാർ രക്ഷപ്പെടുത്തി. ഒരാൾക്കായിട്ടാണ് തിരച്ചിൽ തുടരുന്നത്. സ്കൂളുകൾക്ക് അവധിയായതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളമായി നിരവധി വിദ്യാർഥികളുടെ മുങ്ങി മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ വീണ് 13 വയസുകാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് (13) മരണപ്പെട്ടത്. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു കുടുംബം. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. 

ALSO READ : Drown Death : പിറവം പുഴയിൽ വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

വെള്ളറട വിപിഎം എച്ച് എസ്സിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സോലിക്ക്. വെള്ളത്തിൽ വീണ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിലാണ് മൃതദേഹം  കണ്ടെത്തിയത്.

കൂടാതെ കോട്ടയം ജില്ലയിലെ പിറവത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വയനാട് ചെറുകാട്ടുർ കുഴിമൂളിൽ വീട്ടിൽ ഡെറിൻ റോജസ് (20), കമ്പളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിൻ ജോസ് (20) എന്നിവരാണ് മരിച്ചത്. എറണാകുളം ഇരുമ്പനത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇരുവരുടെയും  മൃതദേഹങ്ങൾ പിറവം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More