Home> Kerala
Advertisement

School Reopening : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള കരട് മാർഗരേഖ തയ്യാറായി; സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല പകരം അലവൻസ് നൽകും

പുതിയ മാർഗരേഖ പ്രകാരം ഒരു ബെഞ്ചിൽ 2 വിദ്യാർഥികൾ (Students) മാത്രമേ ഇരിക്കാൻ പാടുള്ളൂ.

School  Reopening : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള കരട് മാർഗരേഖ തയ്യാറായി; സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല പകരം അലവൻസ് നൽകും

Thiruvananthapuram :  സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ (School Reopening) ഭാഗമായി കരട് മാർഗരേഖ തയ്യാറാക്കി. പുതിയ മാർഗരേഖ പ്രകാരം ഒരു ബെഞ്ചിൽ 2 വിദ്യാർഥികൾ (Students) മാത്രമേ ഇരിക്കാൻ പാടുള്ളൂ. മാത്രമല്ല സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല, പകരം ഉച്ച ഭക്ഷണത്തിന്റെ തുക അലവൻസായി കുട്ടികൾക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ഇതുകൂടാതെ കുട്ടികളെ സ്കൂളിന് സമീപത്തുള്ള കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിക്കാനും അനുവദിക്കില്ല. സ്കൂളുകളിൽ കൂട്ടം കൂടാനുള്ള യാതൊരു സാഹചര്യവും പാടില്ല. കുട്ടികൾ കൂട്ടം ചേരുന്നില്ലെന്നുള്ളതും ഉറപ്പ് വരുത്തണം. കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ട് പോകുന്ന ഓട്ടോകളിൽ 2 ൽ കൂടുതൽ കുട്ടികളെ കയറ്റാൻ പാടില്ല.

ALSO READ: School reopening: സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും; വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് ആരോ​ഗ്യ-വിദ്യാഭ്യാസ മന്ത്രിമാർ

ചെറിയ പനിയോ തലവേദനയോ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. കൂടുതൽ വിശകലനം ചെയ്തതിന് ശേഷം മാർഗ്ഗരേഖയുടെ അന്തിമ രൂപം പുറത്ത് വിടും. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി സുരക്ഷിതത്വം ഉറപ്പിക്കാൻ സ്കൂളുകളിൽ ശുചീകരണ യജ്ഞം നടത്തും.

സ്കൂളുകൾ തുടർക്കുന്നതിന്ന് മുന്നോടിയായി പിടിഎ യോഗമാണ് ചേരുകയും ചെയ്യും. സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും.  ബയോബബിൾ മാതൃകയിലാവും ക്ലാസുകൾ  ഒരുക്കുക. മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും.

ALSO READ: Plus One Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ നടത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും സുരക്ഷ ഉറപ്പു വരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഒക്ടോബര്‍ ഇരുപതിന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ത്ഥികളും കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ALSO READ:  Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോകോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് (Motor vehicle department) നല്‍കുന്നതാണ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കേണ്ടതുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More