Home> Kerala
Advertisement

School Re-opening: സ്കൂൾ തുറക്കുന്നതിനുള്ള തയാറെടുപ്പ് തകൃതി, വിവിധ വിഭാഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കും

കോവിഡിനുശേഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.

School Re-opening: സ്കൂൾ തുറക്കുന്നതിനുള്ള തയാറെടുപ്പ് തകൃതി,  വിവിധ വിഭാഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കും

തിരുവനന്തപുരം:   കോവിഡിനുശേഷം  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.

ഒരുക്കങ്ങളുടെ ഭാഗമായി അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രത്യേക യോഗം വിളിച്ചുചേർക്കും.  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ  (V Sivankutty) നേതൃത്വത്തിലാണ് യോഗം ചേരുക.

സെപ്റ്റംബർ 30 വ്യാഴാഴ്ച രാവിലെ 10:30 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. KSTA, KPSTA, AKSTU, KSTU, KSTF, KSTC, KPTA, KAMA, NTU എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. 

അന്നേദിവസം ഉച്ചയ്ക്ക് 2 30 ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം  4 മണിക്ക് യുവജനസംഘടനകളുടെ യോഗം ചേരും. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാർത്ഥി സംഘടനകളുടെ യോഗം. 

3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് DDE, RDD, ADE എന്നിവരുടെ യോഗമുണ്ടാകും.

Also Read: കായിക പ്രതിഭകളുടെ ജീവിത ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി.ശിവന്‍കുട്ടി

ഒക്ടോബർ 3 ഞായറാഴ്ച 11.30 ന് DEO മാരുടെയും AEO മാരുടെയും യോഗം നടക്കും. ഒക്ടോബർ നാലിനോ അഞ്ചിനോ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർക്കും. 

പെട്ടെന്ന് വിളിച്ചു ചേർക്കേണ്ടി വന്നതിനാൽ ഓൺലൈനിൽ ആകും യോഗം ചേരുക. യോഗത്തിന്‍റെ ലിങ്ക് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More