Home> Kerala
Advertisement

ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി

ഹാരിസണ്‍ ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 

ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. 

ഹാരിസണ്‍ ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലാണ് സുപ്രീംകോടതി ഇപ്പോള്‍ തള്ളിയത്.

കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം. 

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച സ്പെ​ഷ​ൽ ഓ​ഫീ​സ​ർ രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ  അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. സ്പെ​ഷ​ൽ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി ഭൂ​സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​ വ​രി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ന​ട​പ​ടി റ​ദ്ദാ​ക്കി​യ​ത്.

വ്യാ​ജ​രേ​ഖ ച​മ​ച്ചാ​ണ് ഹാ​രി​സ​ൺ ഭൂ​മി കൈ​വ​ശം​ വ​ച്ചി​ട്ടു​ള്ള​തെ​ന്നും സ്വാ​ത​ന്ത്ര​ത്തി​ന് ​ശേ​ഷം വി​ദേ​ശ​ക​മ്പ​നി​ക​ളു​ടെ ഭൂ​മി രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്താ​യി മാ​റി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ശു​പാ​ർ​ശ ​ചെ​യ്ത​ത്.

ഹൈക്കോടതിയുടെ തീരുമാനം അപ്പാടെ അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.  ഭൂമിയില്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സിവില്‍ കോടതിയില്‍ കേസ് നടത്താന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം തന്നെയാണ് സുപ്രീംകോടതിയും പറഞ്ഞത്. 

ഭൂമിയിലെ ഉടമസ്ഥാവകാശത്തിനായി സര്‍ക്കാരിന് സിവില്‍ കോടതിയില്‍ കേസ് നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു.

Read More