Home> Kerala
Advertisement

പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേരളം പിന്‍വലിക്കുന്നു

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ കേരളം സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നു.ഹര്‍ജിയിലെ ചില വാദങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് അപേക്ഷ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്.

പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേരളം പിന്‍വലിക്കുന്നു

ന്യുഡല്‍ഹി: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ കേരളം സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നു.ഹര്‍ജിയിലെ ചില വാദങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് അപേക്ഷ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. .ദേശീയ പാതയോരത്തെ മധ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വ്യക്ത ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കളള്,  വൈന്‍, ബിയര്‍ എന്നിവയെ മധ്യമായി പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 

ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്ററിനുള്ളിൽ വരുന്ന മദ്യ വില്‍പന ശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമെന്നാണ് നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശം. 

പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ ഇതില്‍ 25 എണ്ണം മാത്രമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155 മദ്യശാലകള്‍ ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. 

ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

Read More