Home> Kerala
Advertisement

കെഎസ്ആർടിസിയിൽ ശമ്പള വിതരണം നാളെ മുതൽ; സർക്കാർ 30 കോടി അനുവദിച്ചു

സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർ ഡ്രാഫ്റ്റ് പൂർണമായി തിരിച്ചടച്ച് വീണ്ടും ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക

കെഎസ്ആർടിസിയിൽ ശമ്പള വിതരണം നാളെ മുതൽ; സർക്കാർ 30 കോടി അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസി അക്കൗണ്ടിലെത്തി . കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണം നാളെ മുതൽ ആരംഭിക്കും. .ആദ്യം ശമ്പളം നൽകുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് . സർക്കാർ സഹായമായി 30 കോടി അനുവദിച്ചതോടെയാണ് ശമ്പള പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായത്.

മുൻ മാസത്തെ പോലെ ജൂൺ മാസത്തിലും ശമ്പളം ഘട്ടംഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകൂ. ഹൈക്കോടതി നിർദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർ ഡ്രാഫ്റ്റ് പൂർണമായി തിരിച്ചടച്ച് വീണ്ടും ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. 

മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം വേണ്ടത്   79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി  കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ഫയൽ ധനവകുപ്പ് മടക്കിയിരുന്നു. എന്നാൽ ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ്  നിലപാട് മാറ്റിയത്. ഈ മാസം ആദ്യം ഇന്ധന ഇനത്തിൽ 20 കോടി രൂപ  സർക്കാർ വേറെ നൽകിയിരുന്നു. രണ്ടിനങ്ങളിലുമായി 50 കോടി രൂപയാണ് ഈ മാസം സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More