Home> Kerala
Advertisement

സാലറി ചലഞ്ച്: നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ചീഫ് സെക്രട്ടറി

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തുന്നത് സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സാലറി ചലഞ്ച്: നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന കാര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്.

ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇത് സംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തുന്നത് സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള നിര്‍ദ്ദേശത്തിനെതിരെ പല കോണുകളില്‍ നിന്ന് നേരത്തെയും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെതിരെ വാട്ട്സ്ആപ് പോസ്റ്റിട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടികള്‍ ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ബന്ധിത പണപ്പിരിവ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ചീഫ് സെക്രട്ടറി നല്‍കിയത്.

Read More