Home> Kerala
Advertisement

ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍

അയ്യപ്പധര്‍മ്മ സേനയുടെ പത്രസമ്മേളനത്തിലാണ് ഹര്‍ത്താല്‍ നടത്തുമെന്ന് സൂചിപ്പിച്ചത്.

ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് സൂചന നല്‍കി ഹിന്ദു സംഘടനകള്‍.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അയ്യപ്പധര്‍മ്മ സേനയുടെ പത്രസമ്മേളനത്തിലാണ് ഹര്‍ത്താല്‍ നടത്തുമെന്ന് സൂചിപ്പിച്ചത്.

Read More