Home> Kerala
Advertisement

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; പ്രതിഷേധം തുടരുന്നു

പ്രതിഷേധങ്ങള്‍ക്കിടയില്‍ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ഇന്ന് രാത്രി 10.30ന് വരെ ഭക്തര്‍ക്ക്‌ ഭഗവാനെ ദര്‍ശിക്കാം. തിങ്കളാഴ്ചയാണ് നട അടയ്ക്കുക.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; പ്രതിഷേധം തുടരുന്നു

പത്തനംതിട്ട: പ്രതിഷേധങ്ങള്‍ക്കിടയില്‍ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ഇന്ന് രാത്രി 10.30ന് വരെ ഭക്തര്‍ക്ക്‌ ഭഗവാനെ ദര്‍ശിക്കാം. തിങ്കളാഴ്ചയാണ് നട അടയ്ക്കുക.

മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രധാന ചടങ്ങുകള്‍ ഒന്നും തന്നെയില്ല. നാളെ രാവിലെ മുതലാണ് പൂജാ ചടങ്ങുകള്‍ നടക്കുക. ഗണപതി ഹോമം അടക്കമുള്ള ചടങ്ങുകള്‍ നടക്കും. നാളെ സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും. 

ഇത്തവണ സന്നിധാനത്ത് കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തുവന്നതിന് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്.

 

Read More