Home> Kerala
Advertisement

ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

രാവിലെ 10 മുതല്‍ 11:45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയ്ക്കുതന്നെ നട തുറന്നു.

ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

പത്തനംതിട്ട: നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി മണ്ഡലകാലത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ നടക്കും.

രാവിലെ 10 മുതല്‍ 11:45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയ്ക്കുതന്നെ നട തുറന്നു.

തങ്കഅങ്കി ചാര്‍ത്തിയുള്ള അയ്യപ്പ സ്വാമിയെ കാണാന്‍ നിരവധി ഭക്തജനങ്ങളാണ് എത്തിയിരിക്കുന്നത്. 

ഇന്ന് രാത്രി 9:50 ന് ഹരിവരാസനം പാടി 10 ന് നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് സമാപ്തിയാകും. ശേഷം ഡിസംബര്‍ 30 ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്.

ഭക്ത ലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കാന്‍ ഇന്നലെയാണ് തങ്കഅങ്കി ഘോഷയാത്ര ശബരിമലയില്‍ എത്തിയത്. ശേഷം തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്നിരുന്നു. 

ശരം കുത്തിയില്‍ നിന്ന് തങ്കഅങ്കിയെ ദേവസ്വം ബോര്‍ഡിന്‍റെ പ്രത്യേക പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തങ്കഅങ്കി സന്നിധാനത്തേക്ക് എത്തിയത്.

പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിലെത്തിയ തങ്കഅങ്കി തന്ത്രിയും മേല്‍ ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങുകയും ശേഷം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.

Read More