Home> Kerala
Advertisement

'പമ്പ' കടന്ന് കെ.എസ്.ആര്‍.ടി.സി ശബരിമല

ശബരിമലയില്‍ മികച്ച വരുമാനവുമായി കെ.എസ്.ആര്‍.ടി.സി. ഈ വര്‍ഷം സര്‍വീസ് കുറച്ചെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ ലാഭത്തിലാണ് പമ്പ ഡിപ്പോ. നവംബര്‍ 15 മുതല്‍ 28 വരെയുള്ള 14 ദിവസം പമ്ബ ഡിപ്പോയിലെ കളക്ഷന്‍ 1.76 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

'പമ്പ' കടന്ന് കെ.എസ്.ആര്‍.ടി.സി ശബരിമല

പത്തനംതിട്ട: ശബരിമലയില്‍ മികച്ച വരുമാനവുമായി കെ.എസ്.ആര്‍.ടി.സി. ഈ വര്‍ഷം സര്‍വീസ് കുറച്ചെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ ലാഭത്തിലാണ് പമ്പ ഡിപ്പോ.  നവംബര്‍ 15 മുതല്‍ 28 വരെയുള്ള 14 ദിവസം പമ്ബ ഡിപ്പോയിലെ കളക്ഷന്‍ 1.76 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

കെഎസ്‌ആര്‍ടിസി പമ്പ ഡിപ്പോയില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ വരുമാനം 1.80 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം 148 ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത്തവണ 118 ബസുകള്‍ സര്‍വീസ് നടത്തിയ ഇനത്തിലാണ് 1.76 കോടി രൂപയുടെ വരുമാനം ഉണ്ടായത്. 75 നോണ്‍ എസി ജന്‍ റം, മൂന്ന് എസി, ആറ് ഡീലക്സ്, മൂന്ന് സുപ്പര്‍ഫാസ്റ്റ്, 28 ഫാസ്റ്റ്, മൂന്ന് മിനി എന്നീ ബസുകളാണ് സര്‍വീസ് നടത്തുന്നത്.

സീസണില്‍ ഇതുവരെ 3,605 ദീര്‍ഘദൂര സര്‍വീസുകളും 5,060 ചെയിന്‍ സര്‍വീസുകളും പമ്പ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ചെയിന്‍ സര്‍വീസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം 4,957 ചെയിന്‍ സര്‍വീസുകളാണ് ഈ കാലയളവില്‍ നടത്തിയത്. തീര്‍ത്ഥാടകരുടെ തിരക്കിന് അനുസരിച്ച്‌ ആവശ്യമായ കൂടുതല്‍ സര്‍വീസുകളും പമ്പ ഡിപ്പോയില്‍ നിന്നും നല്‍കുന്നുണ്ട്.

Read More