Home> Kerala
Advertisement

ശബരിമല വിവാദത്തില്‍ വീണ്ടും സമവായത്തിന് ഒരുങ്ങി ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്.

ശബരിമല വിവാദത്തില്‍ വീണ്ടും സമവായത്തിന് ഒരുങ്ങി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ വീണ്ടും സമവായത്തിന് ദേവസ്വം ബോര്‍ഡ്. മറ്റന്നാള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്.

തന്ത്രികുടുംബം പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. 16ന് തിരുവനന്തപുരത്ത് വച്ച്  ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് എ. പത്മകുമാർ വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോട് നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും. നാളെയാണ് സെക്രട്ടറിയേറ്റ് മാർച്ച്.

Read More