Home> Kerala
Advertisement

Kurup | കോട്ടയം നവജീവനിൽ സുകുമാരക്കുറുപ്പുണ്ടെന്ന് പ്രചാരണം; അന്വേഷിച്ച് ക്രൈംബ്രാഞ്ച്

ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഇത് സുകുമാരക്കുറുപ്പ് അല്ലെന്ന് സ്ഥിരീകരിച്ചു.

Kurup | കോട്ടയം നവജീവനിൽ സുകുമാരക്കുറുപ്പുണ്ടെന്ന് പ്രചാരണം; അന്വേഷിച്ച് ക്രൈംബ്രാഞ്ച്

കോട്ടയം: പിടികിട്ടാപ്പുള്ള സുകുമാരക്കുറുപ്പ് (Sukumara Kurup) കോട്ടയം ആർപ്പൂക്കര നവജീവനിൽ അന്തേവാസിയായി ഉണ്ടെന്ന പ്രചാരണത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ആലപ്പുഴയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥ സംഘം (Crime branch team) എത്തിയാണ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഇത് സുകുമാരക്കുറുപ്പ് അല്ലെന്ന് സ്ഥിരീകരിച്ചു.

വയോധികരുടെയും അനാഥരുടെയും സംരക്ഷണ കേന്ദ്രമാണ് നവജീവൻ. ഇവിടെ കഴിയുന്ന അന്തേവാസിയായ 62കാരനെയാണ് ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പാണെന്ന് സംശയിച്ചത്. 2017ൽ ലഖ്നൗവിൽ നിന്നാണ് ഈ അന്തേവാസി നവജീവനിൽ എത്തിയത്.

ALSO READ: Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്

അടൂർ സ്വദേശിയാണെന്നും മുൻപ് വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു. ചികിത്സയ്ക്കായാണ് ഇയാൾ നവജീവനിൽ എത്തിയത്. രോ​ഗമുക്തനായതോടെ ഇദ്ദേഹത്തെ നവജീവൻ ഏറ്റെടുക്കുകയായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ ബന്ധുക്കൾ കാണാൻ വരാറുണ്ടെന്നും നവജീവൻ മാനേജിങ് ട്രസ്റ്റി പിയു തോമസ് പറഞ്ഞു.

ALSO READ: Kurup in Burj Khalifa : മലയാള സിനിമയിൽ ആദ്യമായി കുറുപ്പിന്റെ ട്രെയ്‌ലർ ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു

1984ലാണ് ചാക്കോ എന്ന ഫിലിം റെപ്രസെന്റിറ്റീവിനെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയത്. ​ഗൾഫിൽ കുറുപ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയത്. താനാണ് മരിച്ചതെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു പദ്ധതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More