Home> Kerala
Advertisement

വര്‍ക്കല ഭൂമി ഇടപാട്: സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്ന് റവന്യൂമന്ത്രി

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്

വര്‍ക്കല ഭൂമി ഇടപാട്: സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: വര്‍ക്കല ഭൂമി ഇടപാടില്‍ നിലപാട് വ്യക്തമാക്കി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു. സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയോ എന്നും അന്വേഷിക്കും. 

കൈയ്യേറ്റക്കാരനില്‍ നിന്ന് ഒഴിപ്പിച്ച ഭൂമി അയാള്‍ക്കുതന്നെ തിരിച്ചുകൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി റവന്യൂമന്ത്രി സ്റ്റേ ചെയ്തിരുന്നു. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് തിരിച്ച് നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് തിരിച്ച് നല്‍കിയ സബ് കളക്ടറുടെ നടപടി ചൂണ്ടിക്കാട്ടി വര്‍ക്കല എം.എല്‍.എ വി.എ ജോയ് നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അതേസമയം, നിയമവിരുദ്ധമായി സബ് കളക്ടര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് സബ് കളക്ടറുടെ ഭര്‍ത്താവും എംഎല്‍എയുമായ ശബരീനാഥന്‍ പ്രതികരിച്ചു. 

Read More