Home> Kerala
Advertisement

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ടുകള്‍ ഇതാണ്...

ഈ ചാര്‍ട്ട് കണ്ടശേഷം ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ലയെങ്കില്‍ ഉടന്‍തന്നെ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ടുകള്‍ ഇതാണ്...

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ (Covid19) സ്ഥിരീകരിച്ച വ്യക്തികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 

കൊറോണ സ്ഥിരീകരിച്ച ഏഴുപേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാര്‍ട്ട് ആണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതില്‍ ഇവര്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളും അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also read: കൊറോണ സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഐസോലേഷന്‍ വാര്‍ഡില്‍

ഇവര്‍ സഞ്ചരിച്ച തീയതിയില്‍ ഈ സ്ഥലത്തുണ്ടായിരുന്നവര്‍ ആരോഗ്യ വിഭാഗത്തിന്‍റെ സ്ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‍ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനൊരു ചാര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Also read: കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 14 കവിഞ്ഞു

അതുകൊണ്ട് ഈ ചാര്‍ട്ട് കണ്ടശേഷം ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ലയെങ്കില്‍ ഉടന്‍തന്നെ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകേരളം ഫെയ്സ്ബുക്ക്‌ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 

ആരോഗ്യകേരളം ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു;

ഈ വിവരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും ഫെയ്സ് കൂക്കില്‍ കുറിച്ചിട്ടുണ്ട്

ഈ റൂട്ടില്‍ യാത്ര ചെയ്തവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് പ്രത്യേകം നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. 

Read More