Home> Kerala
Advertisement

ഇടുക്കി: കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികള്‍

ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികളുടെ റൂട്ട്മാപ്പ് പുറത്ത്. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 26 വരെ സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇടുക്കി: കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികള്‍

തൊടുപുഴ: ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികളുടെ റൂട്ട്മാപ്പ് പുറത്ത്. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 26 വരെ സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. 

മാര്‍ച്ച്‌ 26നാണ് രോഗബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിമാലി, കട്ടപ്പന, കീരിത്തോട്, പാലക്കാട് ഷോളയൂര്‍, എറണാകുളം പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് വിവിധ വാഹന മാര്‍ഗം ഇദ്ദേഹം സന്ദര്‍ശിച്ചത്.

കൊറോണ വൈറസ്; മരുന്നും ഭക്ഷണവും ആവശ്യമുണ്ടോ? ഇവര്‍ സഹായിക്കും...

 

സെക്രട്ടേറിയേറ്റ് ധര്‍ണ, പോലീസ് സ്‌റ്റേഷന്‍ ധര്‍ണ, മരണാനന്തരചടങ്ങുകള്‍, ഏകാധ്യാപക സമരം തുടങ്ങിയ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് തനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നതെന്നു തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹം പറയുന്നു. 

തന്‍റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യുകയും ചെയ്തുവെന്ന കാര്യമോര്‍ത്തിട്ടാണ് തനിക്ക് ദുഃഖമെന്നാണ് അദ്ദേഹം പറയുന്നത്. 

ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടണമെന്നും ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

Read More