Home> Kerala
Advertisement

Revenue Department: സേവനങ്ങള്‍ സമയപരിധിക്കുള്ളില്‍ നല്‍കണം; വീഴ്ച വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

Kerala revenue department: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Revenue Department: സേവനങ്ങള്‍ സമയപരിധിക്കുള്ളില്‍ നല്‍കണം; വീഴ്ച വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

പാലക്കാട്: വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും തടയാൻ കർശന നടപടികളുമായി റവന്യൂ വകുപ്പ്. പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ നല്‍കണം.

ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ലാൻഡ് റവന്യൂ കമ്മിഷണറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. കൈക്കൂലി വാങ്ങുന്നതിനും അഴിമതി നടത്തുന്നതിനുമുള്ള സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് നടപടികൾ സ്വീകരിക്കുന്നത്. ഇതിനായി സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ലാൻ‍ഡ് റവന്യൂ കമ്മിഷണര്‍ സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് വില്ലേജുകള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

സേവന അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ ജനങ്ങൾക്ക് സേവനങ്ങളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ മാപ്പ് എന്നീ രേഖകൾ അഞ്ച് ദിവസത്തിനകം നല്‍കണം.

ജാതി സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകവും വരുമാന സര്‍ട്ടിഫിക്കറ്റ് ആറ് ദിവസത്തിനകവുമാണ് നൽകേണ്ടത്. ആശ്രിത സര്‍ട്ടിഫിക്കറ്റും അഗതി സര്‍ട്ടിഫിക്കറ്റും അഞ്ച് ദിവസത്തിനകം നല്‍കണമെന്നാണ് വ്യവസ്ഥ. നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്കകവും വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് 15 ദിവസത്തിനകവും കുടുംബാംഗ സര്‍ട്ടിഫിക്കറ്റ് ആറ് ദിവസത്തിനകവും സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങള്‍ ഓഫീസുകളിലേക്ക് നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടികൾ ഇ-സേവനം വഴിയാക്കാനും നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More