Home> Kerala
Advertisement

വേങ്ങരയില്‍ റെക്കോഡ് പോളിംഗ്; 70 കടന്ന് വോട്ടിംഗ് ശതമാനം

ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ റെക്കോഡ് പോളിംഗ്. പ്രാഥമിക കണക്കു പ്രകാരം വോട്ടിംഗ് ശതമാനം 70 കടന്നു. സ്ത്രീവോട്ടര്‍മാര്‍ അധികമായി എത്തിയതാണ് പോളിംഗ് ശതമാനം വര്‍ധിക്കുന്നിതിടയാക്കിയത്. 2016-നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്.

വേങ്ങരയില്‍ റെക്കോഡ് പോളിംഗ്; 70 കടന്ന് വോട്ടിംഗ് ശതമാനം

വേങ്ങര: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ റെക്കോഡ് പോളിംഗ്. പ്രാഥമിക കണക്കു പ്രകാരം വോട്ടിംഗ് ശതമാനം 70 കടന്നു. സ്ത്രീവോട്ടര്‍മാര്‍ അധികമായി എത്തിയതാണ് പോളിംഗ് ശതമാനം വര്‍ധിക്കുന്നിതിടയാക്കിയത്. 2016-നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. 

രാവിലെ മന്ദഗതിയില്‍ ആരംഭിച്ച പോളിംഗ് ഉച്ചയോടെ കൂടുതല്‍ സജീവമായി. നാലുമണിക്കു ശേഷവും സ്ത്രീകള്‍ കൂട്ടമായി വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ശതമാനം കുത്തനെ ഉയരുന്നതിന് സഹായകരമായി. സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ മണ്ഡലത്തിലെ അന്തരീക്ഷം മാറി. സോളാര്‍ കേസിലെ അന്വേഷണം തെരഞ്ഞെടുപ്പ് വിധിയെ ബാധിക്കാതിരിക്കാന്‍ യുഡിഎഫും അവസാന നിമിഷത്തില്‍ വീണു കിട്ടിയ ആയുധം പ്രയോഗിക്കാന്‍ എല്‍ഡിഎഫും തന്ത്രങ്ങളുമായി കളിക്കളത്തിലിറങ്ങി. 

മുസ്ലിം ലീഗിന്‍റെ ഉറച്ചമണ്ഡലമായ വേങ്ങരയില്‍ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ മെച്ചപ്പെട്ട വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ സോളാര്‍ കേസിലെ അന്വേഷണം പ്രഖ്യാപിച്ചത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍ഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

Read More