Home> Kerala
Advertisement

കൂടത്തായി കൊലപാതക പരമ്പര: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ

അഡ്വക്കേറ്റ് എന്‍.കെ.ഉണ്ണികൃഷ്ണനെ നിയമിക്കണമെന്നാണ് ശുപാര്‍ശ. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

കൂടത്തായി കൊലപാതക പരമ്പര: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടററുടെ നിയമനത്തിന് ശുപാര്‍ശ.

അഡ്വക്കേറ്റ് എന്‍.കെ.ഉണ്ണികൃഷ്ണനെ നിയമിക്കണമെന്നാണ് ശുപാര്‍ശ. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. 

ജിഷക്കേസിലും ഉണ്ണികൃഷ്ണനായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കൂടത്തായി കൊലപാതക കേസില്‍ മരണമടഞ്ഞ റോയിയുടെ ഭാര്യ ജോളിയെ അഞ്ചു കേസുകളിലായിട്ടാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

അവസാനമായി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2008 ആഗസ്റ്റ് 26 നാണ് പൊന്നമറ്റം തറവാട്ടിലെ ടോം തോമസ് മരണപ്പെടുന്നത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയില്‍ സയനൈഡ് ചേര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്‌. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 

Read More