Home> Kerala
Advertisement

സ്മാര്‍ട്ട്‌ ആകാന്‍ റേഷന്‍കടകള്‍; ഇനിമുതല്‍ ബാങ്കിംഗ് സേവനങ്ങളും

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ തിരഞ്ഞെടുത്ത 100 റേഷന്‍കടകളെയാണ് ആദ്യഘട്ടത്തില്‍ മിനി ബാങ്കുകളാക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഇതിനാവശ്യമായ പരിശീലനം കാനറാ ബാങ്ക് നല്‍കും

സ്മാര്‍ട്ട്‌ ആകാന്‍ റേഷന്‍കടകള്‍; ഇനിമുതല്‍ ബാങ്കിംഗ് സേവനങ്ങളും

രുടെയെങ്കിലും പക്കല്‍ നിന്ന് പണം കടം വാങ്ങി റേഷന്‍കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്ന കാലം ഓര്‍മ്മയിലേക്ക്. ഇനിമുതല്‍ നിങ്ങളുടെ കൈയ്യിലെ എടിഎം കാര്‍ഡുമായി റേഷന്‍കടയില്‍ എത്തിയാല്‍ മാത്രം മതി. പണം അവിടെയുണ്ടാകും!

എടിഎം സംവിധാനങ്ങള്‍ ഇനി മുതല്‍ റേഷന്‍കടകളിലേക്കും വ്യാപിപ്പിക്കാന്‍ തയ്യാറാകുകയാണ് സര്‍ക്കാര്‍. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും റേഷന്‍കടകളെ സമീപിച്ചാല്‍ മതിയാകും.

'റേഷന്‍കട- മിനി ബാങ്ക്' എന്ന പദ്ധതി പ്രകാരമാണ് ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍കടകളിലേക്ക് എത്തുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് കാനറാ ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ തിരഞ്ഞെടുത്ത 100 റേഷന്‍കടകളെയാണ് ആദ്യഘട്ടത്തില്‍ മിനി ബാങ്കുകളാക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഇതിനാവശ്യമായ പരിശീലനം കാനറാ ബാങ്ക് നല്‍കും.

സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകാതെ വ്യാപാരികള്‍ക്ക് ലാഭമുണ്ടാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ വിതരണ വകുപ്പ് വ്യക്തമാക്കി.

നിലവില്‍ ആന്ധ്രയില്‍ ഈ സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതി എങ്ങനെ വിജയകരമായി നടപ്പിലാക്കാമെന്നും എന്നുമുതല്‍ ആരംഭിക്കാമെന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കാനറാ ബാങ്ക് അധികൃതരോട് ഭക്ഷ്യ വിതരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More