Home> Kerala
Advertisement

സ്വപ്നയെ ബംഗളൂരുവിൽ എത്തിച്ചത് പൊലീസ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തിരുവനന്തപുരത്തുനിന്നും കടക്കാൻ ഇവർക്ക് പൊലീസ് സഹായമില്ലാതെ കടക്കാൻ കഴിയില്ലെന്ന് ചെന്നിത്തല തറപ്പിച്ചു പറഞ്ഞു

സ്വപ്നയെ ബംഗളൂരുവിൽ എത്തിച്ചത് പൊലീസ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതിയായ സ്വപ്നയേയും നാലാം പ്രതിയായ സന്ദീപിനേയും ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.  

Also read:സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ 

ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തിരുവനന്തപുരത്തുനിന്നും കടക്കാൻ ഇവർക്ക് പൊലീസ് സഹായമില്ലാതെ കടക്കാൻ കഴിയില്ലെന്ന് ചെന്നിത്തല തറപ്പിച്ചു പറഞ്ഞു.   ശബ്ദരേഖ പുറത്തു വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നുവെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല പറഞ്ഞു. 

Also read: ലോക്ക് ഡൗൺ കാലത്ത് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടു?- കെ.സുരേന്ദ്രൻ 

സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ബംഗളൂരു വച്ച് എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.   

Read More